News One Thrissur
Updates

ശ്രീരാമ സേവാ പുരസ്‌കാരം എൻ.പി.രാമൻകുട്ടി മാസ്റ്റർക്ക്

തൃപ്രയാർ : ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃപ്രയാർ തേവരുടെ പൂരം പുറപ്പാട് മുതൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കായി ഏർപ്പെടുത്തിയ ശ്രീരാമ സേവാ പുരസ്‌കാരം നാളിശേരി പട്ടത്ത് എൻ.പി.രാമൻകുട്ടി മാസ്റ്റർക്ക് സമ്മാനിക്കും.
പതിനായിരത്തി ഒന്ന് രൂപയും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1980 മുതൽ കഴക ചുമതല വഹിക്കുന്ന രാമൻകുട്ടി മാസ്റ്ററാണ് തൃപ്രയാർ തേവരുടെ മകയീര്യം പുറപ്പാടിനും ഉത്രം വിളക്കിനും തേവരെ മുഖം മണ്ഡപത്തിലേക്ക് വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്താറുള്ളത്. റിട്ട. ഹെഡ് മാസ്റ്ററാണ്. മകയീര്യം പുറപ്പാടിന് മുന്നോടിയായി മാർച്ച് 21 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റും ക്ഷേത്രം ഊരാളനുമായ ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. ഇതോടൊപ്പം പതിറ്റാണ്ടുകളായി തേവരുടെ ഗ്രാമപ്രദക്ഷിണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരെ ആദരിക്കും.
തൃക്കോൽ ശാന്തിയായിരുന്ന പത്മനാഭൻ എമ്പ്രാതിരി, ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, പന്തം ചുമതലക്കാരൻ സോമൻ ഊരോത്ത് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ശ്രീരാമ സേവാ പുരസ്‌കാരം സമ്മാനിച്ചത്.

Related posts

കാരുണ്യ നാടകോത്സവം ഒക്ടോബർ 20 മുതൽ 29 വരെ; ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

Sudheer K

തൃപ്രയാർ കവർച്ച: മുഖ്യപ്രതിയുടെ സഹായി ബംഗളൂരുവിൽ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!