News One Thrissur
Updates

തണ്ടപേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി; സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.

പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ പത്തനംതിട്ട സ്വദേശി ടി.വി.വിനോദാണ് പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 50000 രൂപ ഓഫീസിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.
ആർഒആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5 ലക്ഷം രൂപയാണ് കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി. അമ്പതിനായിരം രൂപ തുണിയിൽ പൊതിഞ്ഞ് ഓഫീസിലെ മേശയുടെ ഫയലിനകത്ത് വയ്ക്കാൻ നിർദ്ദേശിച്ചു, ഇങ്ങനെ ഫയലിൽ വച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്.

Related posts

മൈസൂരിൽ വാഹനാപകടം : തൃശ്ശൂർ സ്വദേശിനിയായ നേഴ്സിംഗ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Sudheer K

തൃശൂരിന് നന്ദി പറഞ്ഞ് അർജുൻ പാണ്ഡ്യൻ: പുതിയ കലക്‌ടർ ഇന്ന് ചുമതലയേക്കും.

Sudheer K

തൃപ്രയാറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!