അന്തിക്കാട്: ഗവ. എൽ പി സ്‌കൂളിൽ സി.സി. മുകുന്ദൻ എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്‌ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സലീജ,, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഗീത ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്ത സോളമൻ, വികസനകാര്യ സ്റ്റാൻ്റ് കമ്മിറ്റി ചെയർമാൻ ഷാജി പൊലിയേടത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി, എ.വി. ശ്രീവത്സൻ, സിദ്ധാർത്ഥൻ കളത്തിൽ, ശാലിനി സന്ദീപ്, സി.എൽ. ജോബി, ബിജു അണ്ടേഴത്ത്, എ.ബി സ്വാഗത്, റഹ്മത്ത് ഷെമീർ, സിമി ജോജു, നിജി ലോനപ്പൻ, രാധ ചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് രാജീവ് സുകുമാരൻ, എ.ബി. ബാബു, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ ടി.കെ.സന്തോഷ്കുമാർ പഞ്ചായത്ത് സെക്രട്ടറി ഒ.ശോഭ, ഡിപിഒ രമേഷ് കേശവൻ, ബിപിസി ഡോ. ഉമാദേവി, എം.കെ. സതീശൻ, കെ.വി. രാജേഷ്, കെ.ബി. രാജീവ്, ജൂലി ജോസഫ്, ഷാഹുൽ അന്തിക്കാട്, പ്രധാനധ്യാപിക. സി.വി. സീന, കെ.റിനി ജോസ് എന്നിവർ പങ്കെടുത്തു.
