തൃപ്രയാർ: രക്തസാക്ഷികൾ ഉണ്ടാകുന്നത് മാർകിസ്റ്റ് പാർട്ടിക്ക് ബംപർ ലോട്ടറി അടിക്കുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു രക്ത സാക്ഷിയെ കിട്ടിയാൽ അതിൻ്റെ പേരിൽ പിരിവ് തുടങ്ങുവാനും ഫണ്ട് വെട്ടിപ്പ് നടത്താനും നേതാക്കൾക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്രയാറിൽ നാട്ടിക നിയോജക മണ്ഡലത്തിലെ പുതുയുഗ യാത്രയ്‌ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. പൂച്ച പെറ്റു കിടക്കുന്ന ഖജനാവിൽ പണം നിറക്കും. കടലും കായലും വഴി ഗതാഗത യാത്രാ സൗകര്യങ്ങൾ കൊണ്ട് വരുമെന്നും ഇതുവഴി തീരദേശ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയും. നാട്ടികക്കാർ പോരാളികളാണെന്നും അടുത്ത ഇലക്ഷനിൽ കോൺഗ്രസ് എം എൽ എ നാട്ടികയിൽ നിന്നും ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ അനിൽ പുളിക്കൻ അധ്യക്ഷത വഹിച്ചു. ടി . എൻ. പ്രതാപൻ, സി. പി. ജോൺ, ഷാനിമോൾ ഉസ്‌മാൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ. കെ. കൊച്ചു മുഹമ്മദ്, കെ. എ. ഹാറൂൺ റഷീദ്, സി . എം. നൗഷാദ്, കെ. കെ. ദിലീപ് കുമാർ, സുനിൽ ലാലൂർ എന്നിവർ പങ്കെടുത്തു
