News One Thrissur
Updates

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.മേനോൻ ബസാർ സ്വദേശി കൊണ്ടിയാറ വീട്ടിൽ ഷാജി (50) യെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ശാന്തിക്കാരനായി ജോലി ചെയ്യുന്ന പേ ബസാറിലെ അയ്യപ്പൻ പാലത്തിനടുത്തുള്ള ക്ഷേത്രത്തിന്റെ സൈഡ് റൂമിലേക്ക് പെൺകുട്ടിയെ കടത്തികൊണ്ട് പോയി അന്യായ തടങ്കലിലാക്കി ലൈഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ ചെറിയാൻ ജി എ എസ് ഐ അസ്മാബി എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Sudheer K

തളിക്കുളം പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം

Sudheer K

തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ, 29.48 കോടിക്ക് കരാർ ഒപ്പിട്ടു.

Sudheer K

Leave a Comment

error: Content is protected !!