അന്തിക്കാട്: പുത്തൻപീടിക ഗവ.എൽപി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തോടു കൂടിയ പ്രീപ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഉദ്ഘാടനവും, വിദ്യാലയത്തിൻ്റെ126-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ. രമേഷ് വർണ്ണ കൂടാരം പദ്ധതി വിശദീകരണം നടത്തി. വർണ്ണ കൂടാരം ശിൽപ്പികൾക്കുള്ള ആദരവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സംഗീത ഷിബു നടത്തി. ജില്ലാ പഞ്ചായത്തംഗം സലിജ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ, തൃശൂർ വെസ്റ്റ് എഇഒ പി.ജെ. ബിജു, വിദ്യാഭ്യാസ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത സോളമൻ, പഞ്ചായത്തംഗങ്ങളായ ബിജു അണ്ടേഴത്ത്, സി.എൽ. ജോബി, രാധ ചന്ദ്രൻ, ബിപിസി ഡോ.കെ. ഉമാദേവി എന്നിവർ എൻഡോവ്മെൻ്റ് വിതരണം നടത്തി. പിടിഎ പ്രസിഡൻ്റ് വി.ജെ. പ്രസീൽ, എം പിടിഎ പ്രസിഡൻ്റ് സിനി ഷോബി, സ്കൂൾ ലീഡർ റൈന റോസ്, വികസനകാര്യ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷാജി പൊലിയേടത്ത്, പഞ്ചായത്തംഗം എ.വി. ശ്രീവൽസൻ, ഒഎസ്എ സെക്രട്ടറി ടി.ബി. വിനോദ്, പ്രധാനാധ്യാപിക രമ ഗോപിനാഥ്, പി.എം. സൗമ്യ എന്നിവർ പ്രസംഗിച്ചു.
previous post
next post
