കാഞ്ഞാണി: മണലൂർ കുടുംബ ആരോഗ്യകേന്ദ്രത്തിൽ എം.എൽ.എ ആസ്‌തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 7 ശനിയാഴ്‌ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സിജി മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ മുഖ്യാതിഥിയായിരിക്കും. കൂടാതെ ത്രിതല പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കും
next post
