News One Thrissur
Updates

ദേശീയപാതയിലൂടെ ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു.

പെരിഞ്ഞനം: ദേശീയപാതയിലൂടെ ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു. പെരിഞ്ഞനം സെൻററിൽ ബുധൻ രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, ആർക്കും പരിക്കില്ല. പോസ്റ്റ് റോഡിൽ കുറുകെ വീണതിനാൽ കുറച്ച്‌നേരം ഗതാഗതതടസ്സപ്പെട്ടു. അപകടത്തെതുടർന്ന് സെൻ്ററിൽ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. സവാള നിറച്ച നിരവധി ചാക്കുകൾ റോഡിൽ വീണു.

 

Related posts

ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുമാണ് യഥാർത്ഥത്തിൽ ആദരിക്കപ്പെടേണ്ടവർ – മന്ത്രി കെ രാജൻ.

Sudheer K

വേൾഡ് കപ്പിനെ വരവേൽക്കാൻ ഷൂട്ടൗട്ട് മത്സരം

Sudheer K

പടിയം സ്വദേശി പൂനയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!