News One Thrissur
Updates

വിദേശത്തു വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്നും വാടാനപ്പള്ളി പോലീസ് പിടികൂടി.

വാടാനപ്പള്ളി : വിദേശത്തു വച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വാടാനപ്പള്ളി പോലീസ് പിടികൂടി.

കോഴിക്കോട് പേരാമ്പ്ര കുറുക്കൻ കുന്നുമ്മൽ വീട്ടിൽ ആഷിഖ് ( 42 ) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ സുദർശന’ യുടെ ഭാഗമായാണ് നടപടി. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2025 സെപ്തംബർ മാസത്തിൽ വിദേശത്തു വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് ആഷികിനെ അറസ്റ്റു ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി.ഷൈജു , സബ് ഇൻസ്പെക്ടർ വിനീത്, ജി എസ് ഐമാരായ ഷാഫി യൂസഫ് , അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വത്സല അന്തരിച്ചു.

Sudheer K

തളിക്കുളം എസ്.എൻ.വി.യു.പി സ്‌കൂളിൽ ചലച്ചിത്ര ശില്പശാലയും ഫിലിം ക്ലബ്ബ് ഉദ്ഘാടനവും നടന്നു

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!