News One Thrissur
Updates

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളി തിരുന്നാൾ ജനുവരി 30,31, ഫെബ്രുവരി 1 തിയ്യതികളിൽ

പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ജനുവരി 30,31, ഫെബ്രുവരി 1 തിയ്യതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. 30 ന് രാവിലെ 6.30 ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിപ്പ് തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് തൃപ്രയാർ കിഴക്കേ നടയിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം. 31 നു രാവിലെ 7 മണിക്ക് പ്രസുദേന്തി വാഴ്ച, വൈകീട്ട് 7 മണിക്ക് ഇടവകയിലെ യുവജനങ്ങളും കെ സി വൈ എം സംഘടനയും പ്രവാസികളും സംഘടിപ്പിക്കുന്ന കൊച്ചിൻ കലാഭവൻ്റെ ഗാനമേള. തിരുനാൾ ദിവസമായ ഫെബ്രുവരി 1 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയക്ക് തൃശൂർ അതിരൂപത ചിൽഡ്രൻസ് മിനിസ്റ്ററി ഡയറക്ടർ ഫാ. പോൾ മുട്ടത്ത് മുഖ്യകാർമ്മികത്വം വഹിക്കും. തൃശൂർ ലൂർദ്ദ് പള്ളി നവ വൈദികൻ ഫാ.നോർബർട്ട് കവലക്കാട്ട് തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ബാൻ്റ് മേളം എന്നിവ ഉണ്ടായിരിക്കും. ജനറൽ കൺവീനർ പ്രതീഷ് ജോസ്, പബ്ലിസിറ്റി കൺവീനർ ബെന്നി തട്ടിൽ, പിആർഒ നിൻജോ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

തളിക്കുളത്ത് ലൈഫ് ഭവന പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി.

Sudheer K

പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

വാസന്തി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!