അന്തിക്കാട്: പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ അന്തിക്കാട് പുത്തൻകോവിലകം കടവ് റോഡ് സഞ്ചാരയോഗ്യമാക്കി നാടിന് സമർപ്പിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ജ്യോതി ലക്ഷ്മി, ത്രിതലപഞ്ചായത്ത് അംഗങ്ങളായ സലിജ സന്തോഷ്, സംഗീത ഷിബു, സിനി ജോജു, റോഡ് ആക്ഷൻ കമ്മിറ്റി അംഗങ്ങളായ എ.കെ. അഭിലാഷ്, എ.എ. അബ്ദുൾ നാസർ, വേണു കൂനത്ത്, പ്രദീപ് കൊച്ചത്ത്, വാക്കറ ഷാജഹാൻ, ഡോ. സുരേഷ് അന്തിക്കാട്. എന്നിവർ സംസാരിച്ചു. വർക്ക് കരാർ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ച സ്മിത യതീന്ദ്രദാസിനെ എംഎൽഎ ആദരിച്ചു.എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ചാണ് കാലങ്ങളായി തകർന്ന് വെള്ള കെട്ടിലമർന്ന് കിടന്നിരുന്ന റോഡ് സഞ്ചാരയോഗ്യമാക്കിയത്.
previous post
