പെരിങ്ങോട്ടുകര: തിരുവാണിക്കാവ് ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി പ്രവീണിന്റെയും മുഖ്യ കാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്. രാവിലെ നവഗ്രഹ പ്രതിഷ്ഠാദിന ചടങ്ങുകൾക്കു ശേഷം പാഞ്ചാരി മേളത്തോടെ ശീവേലി എഴുന്നള്ളിപ്പ് നടന്നു. പകൽ പൂരം 3 ആനകളോട് കൂടി പെരിങ്ങോട്ടുകര തോന്നിയ കാവ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു.അക്കരമ്മൽ ശേഖരൻ എന്ന ഗജവീരൻ ദേവിയുടെ തിടമ്പേറ്റി. ചെറുശ്ശേരി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആൽത്തറമേളം നടന്നു. രാത്രി പൂരം പെരിങ്ങോട്ടുകര ദേവസ്ഥാനത്തുനിന്നും പുറപ്പെട്ടു
