News One Thrissur
Updates

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാളിന് കൊടിയേറി

പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വി. സെബസ്ത്യാനോസിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വി. പത്രോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി കൊടിയേറ്റം നടത്തി. ഇടവകയിൽ നിന്നുള്ള വൈദികരായ ഫാ. ആൻജോ വാലിക്കുടത്ത്, ഫാ. സാജൻ പുത്തൂർ എന്നിവർ സഹ കാർമികരായി. ട്രസ്റ്റിമാരായ സി.ജെ. സിജോ, ഫെബി തോട്ടുങ്കൽ, ജനറൽ കൺവീനർ പ്രതീഷ് ജോസ്, പബ്ലിസിറ്റി കൺവീനർ ബെന്നി തട്ടിൽ എന്നിവർ നേതൃത്വം നൽകി. ജനുവരി 30, 31, ഫെബ്രുവരി 1 തിയ്യതികളിലാണ് തിരുനാൾ. തിരുനാൾ വരെ എല്ലാ ദിവസവും വൈകീട്ട് 5.30 നു നവനാൾ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും. 29 വ്യാഴം ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം,30 നു രാവിലെ 6.30 ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിപ്പ് തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് തൃപ്രയാർ കിഴക്കേ നടയിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം, 31 നു രാവിലെ 7 ന് പ്രസുദേന്തി വാഴ്ച, വൈകീട്ട് 7 ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള, തിരുനാൾ ദിവസമായ ഫെബ്രുവരി 1 ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് പ്രദക്ഷിണം ബാൻ്റ് മേളം എന്നിവ ഉണ്ടായിരിക്കും.

Related posts

ഗീത ഗോപിയുടെ വിജയം: തൃപ്രയാറിൽ എൽഡിഎഫ് വിജയാഹ്ലാദം സംഘടിപ്പിച്ചു

Sudheer K

വാടാനപ്പള്ളിയിൽ സിപിഐ നേതാവ് സിപിഎമ്മിൽ.

Sudheer K

വെളുത്തൂർ സെന്റ് ജോർജ് പള്ളി തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!