തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതഗോപിയുടെ ഉജ്വല വിജയത്തെ തുടർന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ വിജയാഹ്ലാദം സംഘടിപ്പിച്ചു. തൃപ്രയാർ ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. താളമേളങ്ങളോടെ നടന്ന വിജയാഹ്ലാദ പ്രകടനത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. പി.കെ. ഷാജൻ, ടി.ആർ. രമേഷ് കുമാർ, കെ പി. സന്ദീപ്, എ.എസ്. ദിനകരൻ, കെ.കെ. ജോബി, സി.എൽ. ജോയ്, യു.കെ. ഗോപാലൻ, ടി.എസ്. മധുസൂദനൻ, പി.ആർ. വർഗ്ഗീസ്, കെ.ആർ. സീത, ഇ.പി.കെ. സുഭാഷിതൻ, കെ.കെ. അനിൽ, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
