News One Thrissur
Updates

ബൈക്ക് ഇടിച്ച് പരിക്കേറ്റ മണലൂർ സ്വദേശി മരിച്ചു

കാഞ്ഞാണി: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണലൂർ കാർഗിൽ നഗറിൽ ചിറ്റിലപ്പിള്ളി തോമസ് (79) ആണ് മരിച്ചത്. ഡിസംബർ 29 ന് രാവിലെ പള്ളിയിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളിക്ക് മുൻവശത്തുള്ള റോഡിൽ വെച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ തോമസിനെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 7 ന് മരിച്ചു.. ഭാര്യ: മേരി. മക്കൾ: മെർളി, ഷെർളി, ചാർളി. മരുമക്കൾ: അലക്സാണ്ടർ, ആൻ്റണി, ഡെല്ല. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ.

Related posts

ഏനാമാവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതി മരിച്ചൂ.

Sudheer K

മനോജ്‌ അന്തരിച്ചു.

Sudheer K

കൂളിമുട്ടത്ത് അടുക്കളയിൽ കയറിയ മൂർഖനെ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!