News One Thrissur
Updates

മണലൂർ തണൽ വയോജന ക്ലബ്ബിലേക്ക് വിനോദ ഉപകരണങ്ങൾ കൈമാറി

കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡിലെ തണൽ
വയോജന ക്ലബ്ബിലേക്ക് വിനോദ ഉപകരണങ്ങൾ കൈമാറി. അഡ്വ. എ.യു. രഘുരാമ പണിക്കർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ടോണി
അത്താണിക്കൽ അധ്യക്ഷത വഹിച്ചു.
മണലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മോഹൻദാസ് മുഖ്യാതിഥിയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.കെ. ചന്ദ്രൻ അന്തിക്കാട് ബ്ലോക്ക്‌ മെമ്പർ കാവ്യ പ്രശോഭ, പീതാംബരൻ മാസ്റ്റർ, ജിനി ടീച്ചർ,വയോജന ക്ലബ്‌ സെക്രട്ടറി ലളിത പള്ളിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മാല രമണൻ വയോജനങ്ങൾക്ക്
ക്ലാസ്സ്‌ എടുത്തു. എട്ടാം വാർഡ് മെമ്പർ ടോണി അത്താണിക്കലാണ് 10000 രൂപയുടെ വിനോദ ഉപകരണങ്ങൾ ക്ലബ്ബിനു സസ്പോൺസർ ചെയ്തത്.

Related posts

ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: അളന്ന് തീർത്തത് 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിൽ

Sudheer K

വിനായകൻ അന്തരിച്ചു.

Sudheer K

വലപ്പാട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവതികളടക്കം 3 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!