തൃപ്രയാർ: വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയും, നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ വലപ്പാട് തിരുപഴഞ്ചേരി ദേശത്ത് തേർപറമ്പിൽ വീട്ടിൽ അജീഷ് (22)നെ കാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് നാടു കടത്തി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അജീഷ് വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസിലും ഒരു അടിപിടി കേസിലും ജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് .
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ എ.അനില്‍ കുമാര്‍, ജിഎസ് ഐ ഹരി, ,ജി എസ് സിപിഒ സുബി, എന്നിവർ പ്രധാന പങ്ക് വഹിച്ചു.
