News One Thrissur
Updates

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

ചേർപ്പ് : സി.എൻ.എൻ.സ്ക്കൂളിന് മുന്നിൽ നിന്ന് നിയന്ത്രണം വിട്ട കാർ പഴയ കെനറാ ബാങ്കിന് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റും ഷോപ്പുകളുടെ ബോർഡുകളും തകർത്ത് തൊട്ടടുത്ത മാഫാം ഷോപ്പിന് മുന്നിലെ ഇരുമ്പ് ഭിത്തിയിൽ ഇടിച്ചു നിന്നു. നാട്ടിക സ്നേഹതീരം കണ്ട് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ കുട്ടികളടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് ആളപായമില്ല. ഇന്ന് പുലർച്ചെ നാലിനാണ് അപകടം മുണ്ടായത്. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ഉച്ചയ്ക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു.

Sudheer K

ഡെന്നി അന്തരിച്ചു.

Sudheer K

വീട്ടമ്മയെ വെട്ടിപ്പരിക്കൽപ്പിച്ച് സ്വർണ്ണം കവർന്ന സംഭവം: പ്രതിയെ തെളിവെടുപ്പിന് എത്തിച്ച് പോലീസ്

Sudheer K

Leave a Comment

error: Content is protected !!