വാടാനപ്പള്ളി : കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന വെറ്റൻസ് അത് ലറ്റിക് 10000 മീറ്റർ മെഗാ ഓട്ട മത്സരത്തിൽ വെള്ളിമെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ വാടാനപ്പള്ളി സ്വദേശി എരണേഴത്ത് ലോഹിതാക്ഷൻ നാടിന് അഭിമാനമായി. പഞ്ചാബിലാണ് ദേശീയ മത്സരം നടക്കുക. 2024 ൽപാലായിൽ നടന്ന സംസ്ഥാന മീറ്റിലും ലോഹിതാക്ഷൻ വെള്ളിമെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം മൈസൂരിൽ നടന്ന ദേശീയ മത്സരത്തിലും മിന്നും ജയം കാഴ്ചവെച്ച ലോഹിതാക്ഷൻ സംസ്ഥാനത്ത് അകത്തും പുറത്തും മത്സരിച്ച് നിരവധി ട്രോഫികൾ കരസ്ഥമാക്കിയിരുന്നു. വാടാനപ്പള്ളി മോഡ് ടൈലേഴ്സിൻ്റെ ഉടമയായ ലോഹിതാക്ഷൻ തയ്യൽ തൊഴിലാളിയുമാണ്.
previous post
