News One Thrissur
Updates

പുത്തൻപീടികയിൽ ബുള്ളറ്റ് അപകടത്തിൽപ്പെട്ട് അന്തിക്കാട് സ്വദേശി മരിച്ചു. രണ്ടുപേർക്ക് പരിക്ക്

അന്തിക്കാട്: പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് അപകടത്തിൽ പ്പെട്ട് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ക്രിസ്മസ് തലേന്ന് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32 ) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്വദേശി അറയ്ക്കവീട്ടിൽ സഫീർ ( 16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. പെരിങ്ങോട്ടുകര സർവ്വതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും റിക്സ് മരിച്ചിരുന്നു. ബുള്ളറ്റ് മതിലിൽ ഇടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.

Related posts

വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Sudheer K

സി.കെ. ഹുസൈൻ മാസ്റ്റർ അന്തരിച്ചു

Sudheer K

സി കെ ജി വൈദ്യർ അനുസ്മരണം

Sudheer K

Leave a Comment

error: Content is protected !!