News One Thrissur
Updates

ഫുട്ബോൾ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ

വടക്കാഞ്ചേരി : എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ 24 വയസ്സുള്ള അഭിരാമിനെ ആണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിലെ ഹുക്കിൽ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വടക്കാഞ്ചേരി മേഖലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവമായിരുന്നു അഭിറാം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു.

Related posts

ചന്ദ്രൻ അന്തരിച്ചു.

Sudheer K

15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 65 വർഷം കഠിനതടവും പിഴയും

Sudheer K

നവീകരിച്ച കാരമുക്ക് ചിദംബര ക്ഷേത്ര സമർപ്പണം നടന്നു

Sudheer K

Leave a Comment

error: Content is protected !!