അന്തിക്കാട് : കുടുംബവഴക്കിനെ തുടർന്ന് യുവതിയെ മനക്കൊടിയിലെ വാടക വീട്ടിൽ വെച്ച് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശ് (24) നെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് വാടകവീട്ടിൽ വെച്ച് അമൃതയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു കാൽ അറ്റ നിലയിലാണ്. കൈക്കും ശരീരത്തിലും സാരമായ പരിക്കുണ്ട്. യുവതിയുടെ നിലവിളി കേട്ട് സ്ഥലത്ത് എത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ച യുവതിയെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട്അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.ഏതാനും ദിവസം മുമ്പും ഇവർ തമ്മിൽ വഴക്കിട്ടിരുന്നതായി പറയുന്നു. പരിക്കേറ്റ അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. അന്തിക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.അന്തിക്കാട് സി.ഐ. കേഴ്സൺ , എസ്. ഐ. ഡെന്നി, ജി. എ. എസ്. ഐ വിജയൻ, സി. പി. ഒ. മാരായ അറസ്റ്റിലായ ഭർത്താവ് ജിതിൻ പ്രകാശ്അനീഷ്, അനൂപ്, ജോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
previous post
