അരിമ്പൂർ :വാഹനാപകടത്തിൽ പരിക്കു പറ്റിയ 21 കാരന് 95 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ ലോക് അദാലത്തിൽ ഉത്തരവായി.
2023 ഒക്ടോ. എട്ടിന്
വിയ്യൂർ പെട്രോൾ പമ്പിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കുപറ്റി കിടപ്പിലായ
വെളുത്തൂർ
കുന്നത്തങ്ങാടി സ്വദേശി നെല്ലിശ്ശേരി വീട്ടിൽ സെബിൻ സണ്ണി (21) അഭിഭാഷകനായ ടി.എസ്.ജോഷി മുഖാന്തിരം തൃശ്ശൂർ വാഹന അപകട നഷപരിഹാര ട്രൈബ്യൂണലിൽ ബോധിപ്പിച്ച ഹരജി
ഡിസംബർ 13 ന് തൃശ്ശൂർ ജില്ലാ ലീഗൽ സർവ്വീസ് അഥോററ്റി സംഘടിപ്പിച്ച ലോക് അദാലത്തിൽ പരിഗണിച്ചത്.
തൃശ്ശൂർ മോട്ടോർ ആക്സിഡൻ്റെ ട്രൈബ്യൂണൽ ജഡ്ജ് സി.പി.രവിചന്ദ്രൻ
അഡ്വ. സബീനതമ്പി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്.
നട്ടെല്ലിന് പരിക്ക് പറ്റിയ സെബിൻ സണ്ണി നടക്കാനാകാതെ കിടപ്പിലാണ്. അരക്ക് താഴെ തളർന്ന അവസ്ഥയിലാണ്. ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർത്ഥിയാണ്. സോളാർ കമ്പനിയിലെ ജീവനക്കാരനും ആണ്.
പ്രമുഖ ഇൻഷ്യുറൻസ് കമ്പനിയ്ക്ക് എതിരെയാണ് വിധി,
30 ലക്ഷം രൂപ പണമായും ബാക്കി 65 ലക്ഷം രൂപ അരിമ്പൂരിലെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനുമാണ് വിധിയിൽ പറയുന്നത്.
previous post
