News One Thrissur
Updates

വെളുത്തൂർ നമ്പോർക്കാവ് ഭാഗവത സപ്താഹത്തിന് തുടക്കം

കാഞ്ഞാണി : വെളുത്തൂർ ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ 25-ാം ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരി സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാമചന്ദ്രൻ കറുത്തേത്തിൽ അധ്യക്ഷനായി. ഈ മാസം ഏഴ് മുതൽ 14 വരെയാണ് ഭാഗവത സപ്താഹം നടക്കുന്നത്. നൈമിഷ്യാരണ്യ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹവുമേന്തിയുള്ള ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നാണ് ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് നമ്പോർക്കാവിൽ എത്തിച്ചേർന്നത്. ബ്രഹ്‌മശ്രീ പൈതൃകരത്നം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഗ്രഹ പ്രതിഷ്‌ഠ. ദിവസവും രാവിലെ മുതൽ വൈകിട്ട് വരെയാണ് പരിപാടികൾ.

Related posts

ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ

Sudheer K

കയ്പമംഗലം മൂന്നുപീടികയില്‍ ബസ് കാത്ത് നിന്നിരുന്ന യുവാവിനെ ആക്രമിച്ച സംഘം അറസ്റ്റില്‍.

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!