കൊടുങ്ങല്ലൂർ : കാര പുതിയ റോഡ് സെൻറിലൂടെ നടന്നു പോവുകയായിരുന്ന കൊടുങ്ങല്ലൂർ കാര പുതിയ റോഡ് സ്വദേശി കൈമപറമ്പിൽ വീട്ടിൽ അബിനവ് (18) എന്നയാളെയും അനിയൻ അശ്വന്ത് (16)എന്ന കുട്ടിയെയും തടഞ്ഞു നിർത്തി അശ്വന്തിനോട് നീ കഞ്ചാവല്ലേടാ എന്ന് പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കാര പുതിയ റോഡ് സ്വദേശികളായ മുല്ലപ്പത്ത് വീട്ടിൽ ശരത്ത് എം എസ് (27), മുല്ലപറമ്പത്ത് വീട്ടിൽനന്ദകുമാർ (26), എടവിലങ്ങ് കാര സ്വദേശി കിഴക്കേ വീട്ടിൽ ശരത്ത് കെ എസ് (29) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഈ കേസ്സിലെ പ്രതിയായ കാര പുതിയ റോഡ് സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (60)എന്നയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും റിമാന്റിൽ ആണ്.
ശരത്ത് കെ എസ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും പൊതുസ്ഥലത്ത പരസ്യമായി മദ്യപിച്ച ഒരു കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.
ശരത്ത് എം എസ് ഒരു അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത രണ്ട് കേസുകളിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സാലിം.കെ, ബിജു, ജി എസ് സി പി ഒ ഷെമീർ, സി പി ഒ മാരായ അബീഷ്, ജിനീഷ്, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
