അരിമ്പൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ നേത്ര വിഭാഗവുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.പൗർണ്ണമി മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് നഴ്സ് എൻ.ഇ. ഷില്ലി അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ തിമിരം, ഗ്ലോക്കോമ, ഡയബേറ്റിക് റെറ്റിനോപ്പതി എന്നിവയുടെ പരിശോധനക്കായി നൂറോളം പേർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെകടർ സരേഷ് ശങ്കർ, ഒപ്താൽമിക്ക് സർജൻ ഡോ. ഹിമ എൻ.ബി, ജില്ലാ ഒപ്താൽമിക്ക് കോ. ഓർഡിനേറ്റർ ഷീന പി.ടി, ഒപ്ടോമെട്രിസ്റ്റുമാരായ അശ്വതി ബാബു, മീര ബാലകൃഷ്ണൻ, ജൂനി. ഹെൽത്ത് ഇൻസ്പെക്ടർമാരായ റീന എ.എം, പ്രിൻസ് പി.ജെ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ജയകല തുടങ്ങിയവർ പങ്കെടുത്തു.
next post
