News One Thrissur
Updates

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം: തൃത്തല്ലൂർ സ്വദേശി അറസ്റ്റിൽ.

വാടാനപ്പള്ളി :ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ ലൈഗികാതിക്രമം നടത്തിയ കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് (59) നെയാണ് കൊടുങ്ങല്ലൂർ ഡി വൈഎസ് പി ബിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ എട്ടിന് വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് വീട്ടിൽ മറ്റാരും ഇല്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണ സംഘം കുണ്ടുകാടുള്ള ബന്ധുവീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

സന്തോഷ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ്സിലും, സർക്കാർ ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തിലൂടെ ജാഥ നടത്തിയ കേസ്സിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, സബ് ഇൻസ്പെക്ടർമാരായ വിനീത്, സുബിൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജി. എസ്. ഐ പ്രദീപ് , എ .എസ് .ഐ ലിജു ഇയ്യാനി, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

പീച്ചി ഡാമിൽ വീണ് ജീവനക്കാരൻ മരിച്ചു.

Sudheer K

അന്തിക്കാട് പ്രസ് ക്ലബ്ബിൽ ക്രിസ്മസ് ആഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!