അന്തിക്കാട്: പടിയം എടത്തിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെയും വിവരണ പത്രികയുടെ പ്രകാശനം ദേവസ്വം ഓഫീസർ കെ.എൻ.ബാബുരാജ് കെ.എൻ. മുഖ്യ രക്ഷാധികാരി രാംകുമാർ കാട്ടാനലിന് നൽകി നിർവഹിച്ചു .രക്ഷാധികാരി ബാലകൃഷ്ണൻ പുറക്കോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ രവി കാവുങ്ങൽ, ശ്രീലേഖ ജയകുമാർ, യശോദ രവീന്ദ്രൻ, ജയദേവൻ പിഷാരടി, ക്ഷേത്രസമിതി സെക്രട്ടറി വി.കെ.രാമചന്ദ്രൻ, കമ്മിറ്റി മെമ്പർ ജ്യോതി ലക്ഷമി വസന്തൻ എന്നിവർ പങ്കെടുത്തു. ജനുവരി 17 മുതൽ 24 വരെയാണ് സപ്താഹ യജ്ഞം
next post
