News One Thrissur
Updates

യു.ഡി.എഫ്. അന്തിക്കാട് പഞ്ചായത്ത് തിരഞ്ഞടുപ്പ് കൺവെൻഷൻ

അന്തിക്കാട് : യു.ഡി.എഫ്. അന്തിക്കാട് പഞ്ചായത്ത് തിരഞ്ഞടുപ്പ് കൺവെൻഷൻ മുൻ കെ.പി.സി.സി. പ്രസിഡൻ്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു . യു.ഡി.എഫ്. ചെയർമാൻ കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി . കെ.പി.സി.സി. സെക്രട്ടറി സുനിൽ അന്തിക്കാട് , മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാറൂൺ റഷീദ് , മുസ്ലീംലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഉസ്മാൻഹാജി എടയാടി , സുനിൽ ലാലൂർ, മുൻ മണ്ഡലം പ്രസിഡൻ്റ് വി.കെ. മോഹനൻ , യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. എ.വി.യദുകൃഷ്ണൻ , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. രഞ്ജു പോൾ , താന്ന്യം ഡിവിഷൻ സ്ഥാനാർത്ഥി ഷൈജു സായ്റാം, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.സുരജ , മുറ്റിച്ചൂർ ഡിവിഷൻ സ്ഥാനാർത്ഥി റസിയ ഹബീബ് , വടക്കുംമുറി ഡിവിഷൻ സ്ഥാനാർത്ഥി ഉഷ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related posts

ഷൈലജ അന്തരിച്ചു.

Sudheer K

ഗുരുവായൂരിൽ എസ് ഐ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

തൃശൂരിന് നന്ദി പറഞ്ഞ് അർജുൻ പാണ്ഡ്യൻ: പുതിയ കലക്‌ടർ ഇന്ന് ചുമതലയേക്കും.

Sudheer K

Leave a Comment

error: Content is protected !!