ഷാർജ : വിശപ്പും വിവേചനവും” സി സി മുകുന്ദൻ എംഎൽഎയുടെ ജീവചരിത്രം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
വിദ്യാർത്ഥി കാലം മുതൽ എംഎൽഎ ആകുന്ന വരെയുള്ള കഠിനമായ ജീവിത കാലഘട്ടങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വലപ്പാട് സ്വദേശി ലാൽ കച്ചില്ലമാണ് പുസ്തക രചയിതാവ്.
പുസ്തകങ്ങളിലെ രേഖചിത്രങൾ വരച്ചത് വിശേശ്വരയ്യ ആർട്ട്സ് & സയൻസ് സീനിയർ ആർട്ടിസ്റ്റ് എസ്.കെ അന്തിക്കാട് ആണ്.
ചെറുപ്പക്കാലത്തെ ദരിദ്ര്യമാർന്ന ജീവിതകാലഘട്ടത്തിൽ തൃശൂരിലെയും അന്തിക്കാട്ടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും , കർഷക – ചെത്ത് തൊഴിലാളികളുടെ ജീവിതവും , സമര പോരാട്ടങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
ജീവിതത്തിലുടെ നീളം വിശപ്പും വിവേചനവും അനുഭവിച്ച സി.സി മുകുന്ദൻ 2025
നവംബർ 1 ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ അതിദാരിദ്ര്യ നിർമ്മാജന പ്രഖ്യാപനം നടത്തിയത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങിൽ യുവസംരഭകൻ ബിജു പുളിക്കൽ സ്വാഗതം പറഞ്ഞു.
പുസ്തകത്തിന്റെ ആമുഖ പ്രസംഗം ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട് നിർവഹിച്ചു.
പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കൊടി പുസ്തകം പരിചയപ്പെടുത്തി.
എഴുത്തുകാരനും കേരള വർമ്മ കോളേജ് മുൻ പ്രൊഫസറുമായ വിജി തമ്പി സി സി മുകുന്ദൻ എംഎൽഎ , സോണിയ തമ്പി എന്നിവർ ചേർന്ന് പുസ്തക പ്രകാശനം നിർവഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളായ സുധീർ ഇ വൈ , യൂസഫ് സഗീർ , യുവകലാസ ഹിതി അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് ചിതറ, പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
