ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജു (61) വിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29)എന്നയാളെ തിരുനെൽവേലിയിൽ നിന്നും .തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരൻ ഗുഗിളിൽ സെർച്ച് ചെയ്ത് ഓൺലൈൻ ട്രെയ്ഡ് സംബന്ധമായ വീഡിയോകൾ കാണുന്നതിനിടെ ട്രെയ്ഡിങ്ങുമായി ബന്ധപ്പെട്ട പരസ്യം കാണുകയും അതിലെ വിവിധ സ്റ്റോക്ക് ട്രെയ്ഡ് ടിപ്പ്സുകൾ കണ്ട് പരാതിക്കാരൻ പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിൽ 5 paisa technical analysis എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുകയും അതിൽ ട്രെയ്ഡിങ്ങ് സംബന്ധമായ ടിപ്സുകൾ കാണുകയും കൂടുതൽ ലാഭകരമായ ട്രെയ്ഡിങ്ങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോൺ വിളിച്ച് FIVEPCL03 Trading Platform വഴി IPO STOCK Trading നായി പണം ഇൻസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്കുകയും തുടർന്ന് വാട്സ് ആപ്പ് വഴി ട്രേഡിങ്ങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നൽകി FIVEPCL03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് IPO STOCK Trading നടത്തിച്ച് 08-01-2025 മുതൽ 14-02-2025 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇൻവെസ്റ്റ് ചെയ്യിപ്പിച്ച്, ഇൻവെസ്റ്റ് ചെയ്ത പണവും ലാഭവും പിൻവലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സർവ്വീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകിയത്.
പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6,58,000/-രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികൾക്ക് പിൻവലിച്ച് നൽകി ആയതിന് 15000/- രൂപ കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത്.പി.എസ്, ജി എസ് ഐ ജെസ്റ്റിൻ.കെ.വി, സി പി ഒ മാരായ ശ്രീയേഷ് സി എസ്സ്, ശബരീനാഥ്.ആർ, ശ്രീനാഥ് ടി പി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
