News One Thrissur
Updates

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ കപ്പൂച്ചിൻ മിഷൻ ധ്യാനത്തിന് തുടക്കമായി

എറവ്: പന്ത്രണ്ട് വർഷത്തിനു ശേഷം എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന കുടുംബ നവീകരണ കപ്പൂച്ചിൻ മിഷൻ ധ്യാനം തുടങ്ങി.
12 വൈദികർ ഇടവകയിൽ ഒന്നിച്ച് രാപ്പകൽ പ്രാർഥിക്കുന്ന
ധ്യാനത്തിലെ ആദ്യത്തെ കുർബാനയ്ക്ക് ഫാ. സൈമൺ ചെറുവത്തൂർ കാർമികത്വം വഹിച്ചു.
വികാരി ഫാ. റോയ് ജോസഫ് വടക്കൻ, സഹവികാരി ഫാ. ജോഷ് വിൻ കൊക്കൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് രാവിലെ 10.30ന് കുട്ടികൾക്കും വൈകിട്ട് 5.30 ന് മുതിർന്നവർക്കുള്ള ധ്യാനവും നടന്നു.
വ്യാഴം വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ 12 വൈദികർ ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച് വെഞ്ചിരിപ്പും കുടുംബ പ്രതിഷ്ഠയും ആശീർവാദവും നടത്തും. വൈകിട്ട് 5.30 ന് ദിവ്യബലി, ധ്യാനം എന്നിവ നടക്കും. 6 ന് വൈകിട്ട് 5 ന് കുമ്പസാരം, ദിവ്യബലി, ധ്യാനം.
വെള്ളി രാവിലെ 6.30 ന് ദിവ്യബലി, സെമിത്തേരി സന്ദർശനവും തുടർന്ന് പരേതർക്ക് വേണ്ടിയുള്ള പ്രാർഥനയും നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ യുവജന ധ്യാനം. ഉച്ചകഴിഞ്ഞ് 2.30 മുതൽ എല്ലാ വിശ്വാസികളും മരക്കുരിശ് വഹിച്ച് കൊണ്ടുള്ള പരിഹാര പ്രദക്ഷണം. ശനിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി, ദമ്പതികളുടെ വിവാഹ വാഗ്ദാന നവീകരണം എന്നിവ നടക്കും.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

Sudheer K

എ.കെ.പി.എ തൃപ്രയാർ യൂണിറ്റ് ജനകീയ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി.

Sudheer K

വികാരഭരിതരായി അവർ ഒത്തുകൂടി; സഹപ്രവർത്തകരെ യാത്രയാക്കാൻ.

Sudheer K

Leave a Comment

error: Content is protected !!