News One Thrissur
Updates

പാസ്പോർട്ട് വെരിഫിക്കേഷൻ; സംസ്ഥാനത്ത് തൃശ്ശൂർ റൂറൽ പോലീസ് വീണ്ടും ഒന്നാമത്

തൃശൂർ: കേരളത്തിൻ ഏറ്റവും വേഗത്തിൽ പാസ്പോർട്ട് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്ന ജില്ലയായി തൃശ്ശൂർ റൂറൽ പോലീസ് തുടരുന്നു.
ഒക്ടോബർ മാസത്തിലും ശരാശരി ഒരു ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതിലൂടെ സംസ്ഥാനത്ത് തൃശ്ശൂർ റൂറൽ പോലീസ് ഒന്നാമതായി തുടരുന്നത്

കഴിഞ്ഞ 7 മാസങ്ങളിലും ശരാശരി 1 ദിവസം കൊണ്ട് വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പാസ്പോർട്ട് എടുക്കുന്നതിനായി നൽകുന്ന അപേക്ഷകൾ അന്നേ ദിവസം തന്നെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ എത്തുകയും അപേക്ഷകളുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് ഫീൽഡ് വേരിഫിക്കേഷനായി പോലീസ് സ്റ്റേഷനുകളിലേക്ക് അന്നു തന്നെ അയക്കുകയും പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ച് ജില്ല പോലീസ് ആസ്ഥാനത്ത് എത്തുന്ന ഫയൽ വെരിഫിക്കേഷനു ശേഷം പാസ്പോർട്ട് ഓഫീസിലേക്ക് കൈമാറുയാണ് ചെയ്യുന്നത്.

പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ. പാസ്പോർട്ട് വെരിഫിക്കേഷനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും അവർക്ക് നിരന്തരമായ മാർഗനിർദേശം നൽകുകയും ചെയ്തതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

Related posts

അരിമ്പൂരിൽ 16 കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

Sudheer K

വാടാനപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

കൂരിക്കുഴി സഹോദര കലാ സമിതി വായനശാല വായനാകളരി സംഘടിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!