അരിമ്പൂർ: പഞ്ചമം ആർക്കേഡിൽ താമസിക്കുന്ന സ്വകാര്യ ബാങ്ക് മാനേജറുടെ കാർ കത്തിനശിച്ചു. പുല്ലഴി സ്വദേശി കമ്മത്ത് വീട്ടിൽ കെ ഹരികൃഷ്ണൻ്റെ
KL 08 CB 1499 നമ്പർ ഹ്യുണ്ടായി I 20 കാർ ആണ് കത്തിനശിച്ചത്. പുലർച്ചെ 2.30 യോടെ കാർ കത്തുന്നത് കണ്ട് നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കാർ പൂർണ്ണമായി കത്തിനശിച്ചു. കാറിൻ്റെ ഗ്ലാസ്സുകൾ പൊട്ടിച്ച നിലയിലായിരുന്നു. കാർ കത്തിച്ചതായാണ് സംശയം. ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകി
previous post
next post
