കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും ആചരിച്ചു. അനുസ്മരണയോഗം ഡിസിസി സെക്രട്ടറി കെ. ബി ജയറാം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി. ജി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, വാസു വളാഞ്ചേരി, ബീന സേവിയർ, ടോളി വിനീഷ്, പുഷ്പ വിശ്വംഭരൻ, ബീന തോമസ്, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, കവിത രാമചന്ദ്രൻ, സെൽജി ഷാജു, ഇന്ദിര ഉത്തമൻ, സി.എൻ. പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, എന്നിവർ സംസാരിച്ചു.
