News One Thrissur
Updates

വാടാനപ്പള്ളി അഞ്ചങ്ങാടി കുടുംബരോഗ്യ ഉപ കേന്ദ്രം നാടിനു സമര്‍പ്പിച്ചു.

വാടാനപ്പള്ളി: പൊക്കാഞ്ചേരി നിവാസികളുടെ ചിരകാല സ്വപ്നമായ അഞ്ചങ്ങാടി കുടുംബാരോഗ്യ ഉപ കേന്ദ്രം .മുരളി പെരുനെല്ലി എംഎൽഎ നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റ.കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രന്യ ബിനീഷ് , പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന്‍, സുലേഖ ജമാലു, സൂപ്രണ്ട് കെ.ടി.സുജ, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗോപകുമാര്‍, സെക്രട്ടറി ഐ.പി. പീതാംബരന്‍ എന്നിവർ സംസാരിച്ചു.

രാധാകൃഷ്ണന്‍ ചക്കാമഠത്തില്‍ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ പ്രതിരോധ കുത്തിവെപ്പ് മുറി, ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള ഓഫീസ് മുറികൾ, ശുചിമുറികൾ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സിന്റെ താമസ സ്ഥലം, ഗ്രാമസേവ കേന്ദ്രം, മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളുണ്ടാകും

Related posts

അരിമ്പൂർ പള്ളി തീർത്ഥ കേന്ദ്രത്തിലെ തിരുനാൾ ഇന്ന്

Sudheer K

ചേറ്റുവയിൽ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ.

Sudheer K

തളിക്കുളത്ത് ഓയിൽ മില്ലിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

Sudheer K

Leave a Comment

error: Content is protected !!