News One Thrissur
Updates

ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് മതിലകം സ്വദേശിയിൽ 66,560 രൂപ തട്ടിയെടുത്ത പ്രതി അറസ്‌റ്റിൽ.

മതിലകം : ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി 66,560 രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്..

മതിലകം പാപ്പിനിവട്ടം സ്വദേശിയാണ് തട്ടിപ്പിന്നിരയാതത്. മുംബൈ സ്വദേശിയിൽ നിന്നും 2 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഇയായിൽ നിന്നും 2025 ജൂലൈ 5 മുതൽ പല തവണകളായി 66,560 രൂപ കൈപ്പറ്റി. ലോൺ ശരിയാക്കി നൽകുകയോ കൈപ്പറ്റിയ പണം തിരികെ നൽകുയോ ചെയ്യാതെ തട്ടിപ്പു നടത്തിയ കേസിലാണ് അബ്ദുൾ റസാഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ്ബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എ എസ് ഐ വഹാബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ശ്രീരാമ പോളിടെക്നിക്ക് കെ എസ് യു യൂണിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

Sudheer K

അന്തിക്കാട് കോൾ പടവ് പാടശേഖരത്തിൽ കൃഷിയിറക്കാൻ പൊഴുതും മാട്ടം നടത്തി.

Sudheer K

പെരിഞ്ഞനത്ത് കാർ മോഷണം: യുവാക്കൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!