News One Thrissur
Updates

ചാഴൂരിൽ ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

അന്തിക്കാട്: ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരിങ്ങോട്ടുകര കിഴക്കുംമുറി കൈമഠം ജോസിന്റെ ഭാര്യ എൽസി (69) ആണ് മരിച്ചത്. ചാഴൂർ തെക്കേ ആൽ സെന്ററിന് സമീപം റോഡരികിലൂടെ പള്ളിയിലേക്ക് കുർബാന കാണാൻ നടന്നു പോകുകയായിരുന്ന എൽസിയെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സെപ്തബർ 28ന് രാവിലെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. മക്കൾ: സിജോ, ലിൻ്റോ, ലിസി. മരുമക്കൾ: ജോൺസി, സ്റ്റെഫി, സൈമൺ.

Related posts

പെരിങ്ങോട്ടുകര കിഴക്കുംമുറി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ശിവദാസ് അന്തരിച്ചു.

Sudheer K

കൂരിക്കുഴിയിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവം: പ്രതികൾ അറസ്റ്റിൽ

Sudheer K

മുസ്ലീം ലീഗ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ

Sudheer K

Leave a Comment

error: Content is protected !!