News One Thrissur
Updates

ഇ- ചെലാൻ അദാലത്ത് ഒക്ടോബർ 8 ന് കൊടുങ്ങല്ലൂരിൽ

ഇരിങ്ങാലക്കുട : പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബർ 8 ന് കൊടുങ്ങല്ലൂർ കൺട്രോൾ റൂമിൽ വെച്ച് ഇ- ചെലാൻ അദാലത്ത് നടത്തും. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി തൃശ്ശൂർ റൂറൽ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്

രാവിലെ 10.30 മുതല്‍ വൈകീട്ട് 4 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ യുപിഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് എന്നിവ വഴി പിഴ സംഖ്യ ഒടുക്കാവുന്നതാണ്.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8848960139, 9633596706, 0480 2800622 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

Related posts

ഗുരുവായൂരപ്പന്റെ നടയിൽ ശ്രുതിക്ക് പുതുജീവിതം, സന്ദീപ് താലിചാർത്തി

Sudheer K

സീതക്കുട്ടിയമ്മ അന്തരിച്ചു

Sudheer K

നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാൾ ഇന്നും നാളെയും

Sudheer K

Leave a Comment

error: Content is protected !!