News One Thrissur
Updates

ചേറ്റുവയിൽ ബസ്സ് യാത്രയ്ക്കിടെ യുവതിയെ മാനഹാനി വരുത്തിയ വയോധികൻ അറസ്റ്റിൽ.

വാടാനപ്പിള്ളി : ഗുരുവായൂർ നിന്ന് പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശരീരത്തിൽ സ്പർശിച്ച് മാനഹാനി വരുത്തിയ കേസിൽ വയോധികൻ അറസ്റ്റിൽ. എങ്ങണ്ടിയൂർ പഴയേടത്ത് വീട്ടിൽ മുരളീധരൻ (65) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9.30 യോടെ ചേറ്റുവയിൽ വെച്ചാണ് സംഭവം. യുവതിയുടെ പുറകിൽ നിന്ന് യാത്ര ചെയ്ത പ്രതി യുവതിയുടെ ശരീരത്തിൽ പല തവണ സ്പർശിച്ചെങ്കിലും തിരക്കായതു കാരണം ആവും എന്നു കരുതി മുന്നിലേക്ക് കയറി നിന്നു. എന്നാൽ പ്രതി വീണ്ടും യുവതിയുടെ പുറകിൽ നിന്ന് സ്പർശിച്ച് മാനഹാനി വരുത്തുകയും അശ്ലീലമായി സംസാരിക്കുകയുമായിരുന്നു. യുവതി ഒച്ച വെച്ച് പ്രതികരിച്ചപ്പോൾ സംഭവം കണ്ട ബസിലെ യാത്രക്കാർ ഇയാളെ തടഞ്ഞ് വയ്ക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ എൻ. ബി.ഷൈജു, എസ്.ഐ ജയകുമാർ, ജി.എസ്.സി.പി.ഒ സുരേഖ്, സി.പി.ഒ റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

താന്ന്യം ഡിവിഷൻ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി സംഗമം നടത്തി

Sudheer K

എൽഡിഎഫ് സ്ഥാനാർത്ഥി പര്യടനത്തിന് തീരദേശത്ത് ആവേശകരമായ സ്വീകരണം

Sudheer K

പാവറട്ടിയിൽ മകൻ്റെ വെട്ടേറ്റ് അമ്മ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!