തൃപ്രയാർ : യുവാക്കളെ വിളിച്ചു വരുത്തി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തളിക്കുളം കൈതക്കൽ കുന്നത്തുപള്ളിക്ക് സമീപം അമ്പലത്തുവീട്ടിൽ മുഹമ്മദ് അദ്നാനേയും (20) സുഹൃത്തുക്കളേയും ആക്രമിച്ച കേസിൽ നാട്ടിക ബീച്ച് വാക്കറ വീട്ടിൽ ആദിൽ ഹുസൈൻ (24), പഴുവിൽ പണിക്കവീട്ടിൽ റൈഹാൻ (19) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
റൈഹാനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാത്രി 7.45-ഓടെ തൃപ്രയാർ വിബി മാളിനടുത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വലപ്പാട് എസ്എച്ച്‌ഒ കെ. അനിൽകുമാർ, എസ്ഐ സി.എൻ. എബിൻ, എഎസ്‌ഐ സജയൻ, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു ആനന്ദ്, വിവേക്, ശ്യാം, സിയാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
