തൃപ്രയാർ : തിരുവോണനാളിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം കനോലികനാലിൽ നടത്തുന്ന തൃപ്രയാർ ജലോത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.സി മുകുന്ദൻ എംഎൽഎ ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് എ, ബി എന്നീ 2 ഗ്രേഡുകളിലായി വള്ളം കളി മത്സരം നടക്കും. ഇരുപതോളം ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുകയെന്ന് സംഘാടകസമിതി ചെയർമാൻ പി.എം അഹമ്മദ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശുഭ സുരേഷ് , ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എംഎൽഎ മാരായ മുരളി പെരുനെല്ലി, ഇ.ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ് പ്രിൻസ്, കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡൻറ് കെ. രവീന്ദ്രൻ, അഡ്വ എ.യു രഘുരാമപ്പണിക്കർ, സി.പി. സാലിഹ്, ഡോ. കെ.കെ വിഷ്ണുഭാരതീയ സ്വാമി, ഷൈൻ ടി. ഭാസ്കരൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും മത്സരത്തിനുശേഷം ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തൃപ്രയാർ ആർട്സ് ആൻറ് സ്പോർട്സ് ക്ളബ്ബിൻറെ സംഘാടനത്തിൽ നടക്കുന്ന ജലോത്സവം പൂർണ്ണമായും ഇൻഷൂർ ചെയ്തതായി ഭാരാവഹികൾ പറഞ്ഞു. സെക്രട്ടറി ബെന്നി തട്ടിൽ, കൺവീനർ പി.സി ശശിധരൻ, ട്രഷറർ എം.വി പവനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
previous post
next post
