News One Thrissur
Updates

പടിയം സ്പോർട്സ് അക്കാദമിയുടെ വീരനാട്യ മത്സരവും ആദരവും ഇന്ന്

അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമി ഓണാഘോഷത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 3 ന് പടിയം ഫുട്ബോൾ ടർഫിൽ വീരനാട്യ മത്സരം നടത്തും. വൈകീട്ട് 6 ന് സിനി ആർട്ടിസ്റ്റ് ആൻസി സുഹാസ് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് വേണുഗോപാൽ കൊച്ചത്ത് മുഖ്യാതിഥിയാകും. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ രാജേഷ് ചുള്ളിയിലിനെ ആദരിക്കും. സെപ്റ്റംബർ 7 ന് നടക്കുന്ന വാർഷികാഘോഷവും കുടുംബ സംഗമവും സിനി ആർട്ടിസ്റ്റ് ലിഷോയ് ഉദ്ഘാടനം ചെയ്യും. സീരിയൽ ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സൻ മുഖ്യാതിഥിയാകും. ചടങ്ങിൽ വിദ്യഭ്യാസ പുരസ്ക്കാരം വിതരണവും കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് ഇ.വി. ദിനേഷ്, സെക്രട്ടറി റിനീഷ് ചന്ദ്രൻ, ട്രഷറർ ഷിബു പൈനൂർ, ജോ. സെക്രട്ടറി കെ.കെ. യോഗനാഥൻ, വി.വി. ബാബു, കെ.എൻ. അജയൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Related posts

കണ്ടശാംകടവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം: നിർമ്മാണ ഉദ്ഘാടനം നടത്തി.

Sudheer K

ചേർപ്പ് – ഊരകം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു.

Sudheer K

ജാബിറിൻ്റെ ഓട്ടോയുടെ മടക്കയാത്രാ മഞ്ജുവിൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി

Sudheer K

Leave a Comment

error: Content is protected !!