കണ്ടശ്ശാംകടവ്: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കു വേണ്ടി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൻ്റെ ഭാഗമായ അഖിലകേരള വടംവലി മത്സരത്തിൽ ചെർപ്പുളശ്ശേരി റെഡ് ഫോസ്റ്റ് ജേതാക്കളായി. ബോട്ട് ജെട്ടിയിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി നടന്ന ഫൈനലിലെ പോരാട്ടത്തിൽ പാലക്കാട് റെഡ് സെവൻസിനെ തോൽപി ച്ചാണ് ചെർപ്പുളശ്ശേരി വിജയം കൈവരിച്ചത്. 15 ടീമുകളാണ് മത്സരിച്ചത്. ഞായറാഴ്ച വൈ -കീട്ട് 6.45ന് ആരംഭിച്ച മത്സ രം രാത്രി 10.30 നാണ് സമാപിച്ചത്. അന്തിക്കാട് ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, കെ.വി. വിനോദൻ, കാർത്തികേയൻ വെണ്ണയ്ക്കൽ, പി.കെ. സജീവ്, എ.ജെ. ജെയ്മോൻ എന്നിവർ സംസാരിച്ചു.
previous post
