News One Thrissur
Updates

തൃപ്രയാറിൽ റോഡ് സുരക്ഷ ബോധവൽക്കരണ റാലി നടത്തി

തൃപ്രയാർ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഹൈവേ സുരക്ഷ ജാഗ്രത സമിതി, -മോട്ടോർ വാഹന വകുപ്പ്, വലപ്പാട് പോലീസ്, തൃപ്രയാർ മേഖല ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ എന്നിവ സംയുക്തമായി റോഡ് സുരക്ഷ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
തൃപ്രയാർ പോളിടെക്‌നിക്ക് കോളേജ് അങ്കണത്തിൽ ജോയിൻ്റ് ആർ.ടി.ഒ. മഞ്‌ജുള റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് നടത്തിയ യോഗം വലപ്പാട് എസ്.ഐ സാബു ഉദ്ഘാടനം ചെയ്തു, തൃപ്രയാർ ഗവ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ പ്രീത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൈവേ സുരക്ഷ ജാഗ്രതാ സമിതി സെക്രട്ടറി പി.കെ ജ്യോതിപ്രകാശ്, തൃപ്രയാർ ഗവ. ശ്രീരാമ പോളിടെക്നിക്കിലെ എൻഎസ്എസ്, എൻ.സി.സി, നാട്ടിക ഗവൺമെന്റ് ഫിഷറീസ് സ്കൂളിലെ എൻഎസ്എസ്, തൃപ്രയാർ ലൈഫ് സപ്പോർട്ട് ആംബുലൻസ് പ്രവർത്തകർ, തൃത്തല്ലൂർ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ,
തൃപ്രയാർ മേഖല ഡ്രൈവിംഗ് സ്കൂൾ ഭാരവാഹികൾ, ഡ്രൈവിംഗ് ലേണേഴ്സ് സ്റ്റുഡൻസ്, നാട്ടിക ടോംസ് മോട്ടോഴ്സ് ജീവനക്കാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Related posts

നാരായണൻ അന്തരിച്ചു.

Sudheer K

കുടിവെള്ള പൈപ്പ് മാറ്റൽ: കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു

Sudheer K

ബൈക്കിൽ കയറ്റാത്തതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!