News One Thrissur
Updates

മൂന്നുപീടിക വാഹനാപകടം: പരിക്കേറ്റ യുവതി മരിച്ചു

കയ്പമംഗലം: മൂന്നുപീടികയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് കളപ്പുരയ്ക്കൽ സൂരജിൻ്റെ ഭാര്യ ഐശ്വര്യ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം അസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയൊടെ മൂന്നുപീടിക തെക്കേ ബസ്സ്‌ടോപ്പിന് അടുത്തായിരുന്നു അപകടം. ഭർതൃ പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഇവരുടെ വാഹനത്തിൽ ടാങ്കർ ലോറി ഇടിച്ചായിരുന്ന് അപകടം. റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്തുകൂടി ഇടിച്ച വാഹനം കയറുകയായിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം ഇന്നു വൈകീട്ട് നടത്തും

Related posts

സുബ്രഹ്മണ്യൻ അന്തരിച്ചു.

Sudheer K

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

തളിക്കുളത്ത് പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!