പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ പെരിങ്ങോട്ടു കരയുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തരം കൃഷികൾ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ബി. സജീവൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കൺവീനർ രാമൻ നമ്പൂതിരി, ഹരിദാസൻ ചെമ്മാപ്പിള്ളി, ദേവകി അന്തർജനം, ഭദ്ര എന്നിവർ പ്രസംഗിച്ചു. വിവിധ മുളക്, വാഴ, കൊള്ളി, കുറ്റി പയർ,ഇളവൻ, മത്തൻ എന്നിവയാണ് കൃഷി ചെയ്യുന്നത് പുന്നപ്പുള്ളി മന വക സ്ഥലത്താണ് കൃഷി
previous post
