കാഞ്ഞാണി: ‘ഞങ്ങൾക്ക് വേണം ജോലി; ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് ഡി വൈ എഫ് ഐ മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ സംഘടിപ്പിച്ച സമരസംഗമം സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടം ചെയ്തു. ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.സച്ചിൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, ബ്ലോക്ക് ട്രഷറർ പി എസ് മിഥുൻ, മുരളി പെരുനെല്ലി എംഎൽഎ, സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി പി എ രമേശൻ, എസ് എഫ് ഐ ജില്ല പ്രസിഡൻ്റ് എം എം മേഘ്ന, വി ജി സുബ്രഹ്മണ്യൻ, കെ കെ ശശിധരൻ, കെ വി ഡേവീസ്. എന്നിവർ സംസാരിച്ചു.
next post
