മുറ്റിച്ചൂർ: തപസ്യ ആർട്സ് & സ്പോർട്സ് ക്ലബും സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി “മകൾക്ക് ഒരു മരം” പദ്ധതിക്ക് തുടക്കം കുറിച്ചു. ചന്ദനമര തൈകൾ വിതരണം നടത്തി അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീനാ നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ഒരു പെൺ കുഞ്ഞിന്റെ ജനന സന്തോഷത്തിൽ ചന്ദനമരം നട്ട് പ്രകൃതി സംരക്ഷണ സന്ദേശം പകരുന്നതോടൊപ്പം അവൾക്ക് ഭാവി സുരക്ഷിതമാക്കുന്നതിനായുള്ള മുൻകരുതൽ ആണ് പദ്ധതിയുടെ ലക്ഷ്യം.
സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.
സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രൊജക്ട് കോർഡി നേറ്റർ പി.എ. കമാലുദ്ദീൻ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത്, അന്തിക്കാട്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൽ ജലീൽ എടയാടി, പഞ്ചായത്തംഗം സരിത സുരേഷ്, തപസ്യ ക്ലബ്ബ് ഭാരവാഹികളായ എ.ആർ. സാരംഗ്, പി.ജെ. മിഥുൻ , കെ. ബിബിൻ. കെ.എസ്. നീരജ് , എ.കെ. അശ്വിൻ, എം. രജീഷ് എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് സൈമൺസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി.
