News One Thrissur
Updates

അരിമ്പൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.

അരിമ്പൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നാലാം കല്ല് ജവാൻ റോഡിൽ ചാഴൂർ വീട്ടിൽ ജോൺസൺ (63) ആണ് മരിച്ചത്. നിർമ്മാണ മേഖലയിലെ ഇൻറീരിയർ ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞ 19ന് അരിമ്പൂർ നാലാം കല്ലിൽ വെച്ച് കാൽനട യാത്രികനായിരുന്ന ജോൺസനെ കാർ ഇടിക്കുകയായിരുന്നു. തൃശൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ആലീസ് മക്കൾ: ജെഫി, ജെറിൻ. മരുമകൻ: സാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അരിമ്പൂർ സെയ്ൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Related posts

രാമകൃഷ്ണൻ അന്തരിച്ചു

Sudheer K

പാർവതി അന്തരിച്ചു.

Sudheer K

കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബർ ഓഫീസർ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!